ബായാര്‍ മുജമ്മഅ് ജല്‍സേ മീലാദ് സമാപിച്ചു

Posted on: December 24, 2015 11:25 pm | Last updated: December 24, 2015 at 11:26 pm

ബായാര്‍: മുഹമ്മദ് നബിയുടെ 1490 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബായാര്‍ മുജമ്മഇല്‍ സംഘടിപ്പിച്ച ജല്‍സേ മീലാദിന്ന് ആയിരങ്ങള്‍ക്ക് ജന്മത്തിന്റെ സുകൃതം പകര്‍ന്ന് പ്രൗഢ സമാപനം.
പുലര്‍ച്ചെ 3 മണിമുതല്‍ പ്രഭാതം വരെ നടന്ന ജല്‍സേ മീലാദിന്ന് അസ്സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ നേതൃത്വം നല്‍കി. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള പതാക ഉയര്‍ത്തി . മൗലിദ്, പ്രകീര്‍ത്തനം, ബുര്‍ദ്ദാ ആലാപനം, നഅ്‌തേ ശരീഫ്, നസ്വീഹത്ത്, കൂട്ട പ്രാര്‍ത്ഥന തുടങ്ങിയവക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.
അസ്സയ്യിദ് ബദ്‌റുദ്ദീന്‍ ബാഅലവി തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്ല മുസ്‌ലിയാര്‍ ബായാര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ജി എം അബൂബക്കര്‍ ഫൈസി, ഇബ്രാഹിം ഫൈസി കന്യാന, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹക്കീം മദനി കറോപ്പാടി, മുഹമ്മദ് ശരീഫ് സഖാഫി ബായാര്‍ പദവ്, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അശ്രഫ് സഅദി ആരിക്കാടി, സിദ്ധീഖ് പൂത്തപ്പലം, മുഹമ്മദ് സ്വാദിഖ് റസ്വി ഉപ്പള, അന്‍സാര്‍ ബായ് ഉപ്പള, കെ വി അബ്ദുല്ലഹാജി കൊടിയമ്മ, മുസ്ഥാഖ് മിസ്ബാഹി ഫിര്‍ദൗസ് നഗര്‍, ഇബ്‌റാഹിം മുസ്‌ലിയാര്‍ കറോപ്പാടി, സിദ്ധീഖ് ഹാജി മംഗലാപുരം, അബ്ദുല്‍ ജലീല്‍ കറോപ്പാടി, ഇബ്രാഹിം ഹാജി ഉപ്പള, അബ്ദുല്‍ റഹ്മാന്‍ ഹാജി റഹ്മാനിയ്യ, സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുല്‍ റസ്സാഖ് മദനി, ശാഫി സഅദി ശിറിയ, സിദ്ധീഖ് ലത്വീഫി, അബൂബക്കര്‍ സഅദി, സിദ്ധീഖ് മിസ്ബാഹി, അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, ഹാഫിസ് ബഷീര്‍ ഹിമമി, യൂസുഫ് സഖാഫി കനിയാല, ഉസ്മാന്‍ സഖാഫി തലക്കി സംബന്ധിച്ചു.
പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ പരിപാടി സമാപിച്ചു.