കീര്‍ത്തി ആസാദിന്റെ സസ്‌പെന്‍ഷന്‍: എതിര്‍പ്പുമായി അദ്വാനി വിഭാഗം

Posted on: December 24, 2015 5:20 pm | Last updated: December 24, 2015 at 5:20 pm
SHARE

advani

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലിക്കെതിരായ അഴിമതി ആരോപണത്തിന് പിന്നാലെ ബിജെപിയില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നു. മുതിര്‍ന്ന നേതാവായ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു. മുരളി മനോഹര്‍ ജോഷിയുടെ വസതിയിലാണ് യോഗം നടന്നത്. മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ജയ്റ്റ്‌ലിക്കെതിരായ അഴിമതി ആരോപണവും ആരോപണം ഉന്നയിച്ച പാര്‍ട്ടി എംപി കീര്‍ത്തി ആസാദിനെതിരേ നടപടിയെടുത്തതും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് യോഗം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷവും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഇവര്‍ രംഗത്തെത്തിയിരുന്നു.