മുഖ്യമന്ത്രിയും പിണറായിയും തന്റെ രക്തത്തിന് ദാഹിക്കുന്നു: കുമ്മനം

Posted on: December 24, 2015 4:59 pm | Last updated: December 24, 2015 at 4:59 pm

kummanam-YJTBUതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തന്റെ രക്തത്തിനായി ദാഹിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്നെ വേട്ടയാടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തന്റെ ജീവിതം അറിയാവുന്നവര്‍ തനിക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കില്ല. കേരളത്തിലെ പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും കുമ്മനം പറഞ്ഞു. സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിന് സമീപത്ത് നിന്ന് അന്യ മതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. താന്‍ മതതീവ്രവാദിയാണെന്നാണ് പ്രചരിപ്പിക്കുന്നത്. അത് തെറ്റാണെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിക്കുമെന്നും കുമ്മനം വിശദീകരിച്ചു.