മകളെ അഭിഭാഷകയായി നിയമിക്കാന്‍ ജയ്റ്റിലി ചട്ടങ്ങള്‍ മറികന്നുവെന്ന് ഹോക്കി ഇന്ത്യ മുന്‍ അധ്യക്ഷന്‍

Posted on: December 23, 2015 4:41 pm | Last updated: December 23, 2015 at 4:45 pm

arun jaytleeന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പുതിയ ആരോപണം. ഹോക്കി ഇന്ത്യയില്‍ മകളെ അഭിഭാഷകയായി നിയമിക്കാന്‍ ജയ്റ്റിലി ചട്ടങ്ങള്‍ മറികടന്നതായി ആരോപിച്ച് ഹോക്കി ഇന്ത്യ മുന്‍ അധ്യക്ഷന്‍ കെപിഎസ് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി.

ജയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ തുഗ്ലക്ക് ലൈന്‍ റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന് ജയ്റ്റിലിയുടെ വസതിയിലേക്ക് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
അരുണ്‍ ജെയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലും ഇന്ന് ബഹളമുണ്ടായി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി അന്വേഷിക്കാനുള്ള ഏകാംഗ കമ്മീഷന്‍ രൂപീകരണത്തിന് കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭാസമ്മേളനം അംഗീകാരം നല്‍കിയിരുന്നു.കമ്മീഷന്‍ രൂപീകരിക്കാനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ജയ്റ്റ്‌ലിക്കെതിരെ ആരോപണം ശക്തമാക്കി ബിജെപി അംഗം കീര്‍ത്തി ആസാദിനെതിരെ ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. കീര്‍ത്തി ആസാദിന് പിന്ചുണയുമായി പാര്‍ട്ടിയിലെ പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.