Kerala
മൂന്നാര്‍ ഏറ്റെടുക്കല്‍: സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി
 
		
      																					
              
              
            കൊച്ചി: വി എസ് മന്ത്രിസഭയുടെ കാലത്ത് മൂന്നാറില്‍ ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാറിന്റെ ഹരജി.
മൂന്നാര്‍ ചിന്നക്കനാലിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് പത്ത് ലക്ഷം രൂപ താത്കാലിക നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ട് ഭൂമി ഏറ്റെടുത്ത നടപടി േൈഹക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

