ദേശീയ സ്‌കൂള്‍ കായികമേള ജനുവരി 25 മുതല്‍ 30 വരെ കോഴിക്കോട്ട്

Posted on: December 22, 2015 8:10 pm | Last updated: December 22, 2015 at 8:10 pm

athletic meetതിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള ജനുവരി 25 മുതല്‍ 30 വരെ കോഴിക്കോട്ട് നടത്തും. നാളത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

മേള നടത്താന്‍ ആദ്യം തിരഞ്ഞെടുത്തത് മഹാരാഷ്ട്രയെ ആയിരുന്നെങ്കിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വേദി തീരുമാനിച്ചതോടെയാണ് കായികമേള നടത്തുന്നതില്‍നിന്നു മഹാരാഷ്ട്രയെ ഒഴിവാക്കിയത്. തുടര്‍ന്ന് മേള നടത്തുന്നതു സംബന്ധിച്ച് കേരളത്തോട് അഭിപ്രായം ആരാഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പും യുവജനോത്സവും എസ്എസ്എല്‍സി പരീക്ഷയും മുന്‍നിര്‍ത്തി മേള ഏറ്റെടുക്കേണെ്്ടന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. പി.ടി. ഉഷയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും സംയുക്തമായി നടത്തിയ പരിശ്രമങ്ങളാണ് മേള ഒടുവില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.

ഫെബ്രുവരിക്ക് മുമ്പാണെങ്കില്‍ ഗെയിംസ് നടത്താന്‍ തയാറാണെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.