കാണാതായ വയനാട് ഡിഎംഒയെ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: December 22, 2015 11:41 am | Last updated: December 22, 2015 at 7:26 pm

waynad-dmo

മഞ്ചേരി: കഴിഞ്ഞ ദിവസം കാണാതായ യനാട് ഡി എം ഒ ഡോ.പി.വി ശശിധരനെ മലപ്പുറത്തെ സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് അദ്ദേഹത്തെ കാണാതായത്. മഞ്ചേരിയിലെ വീട്ടില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടെങ്കിലും മാനന്തവാടിയിലെ ഓഫീസിലോ ക്വാര്‍ട്ടേഴ്‌സിലോ എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഡെപ്യൂട്ടി ഡിഎംഒ ഡോ.സന്തോഷ്‌കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച രാത്രി പത്തരയോടെ ശശിധരന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.