കുടുംബ സംഗമം സംഘടിപ്പിച്ചു

Posted on: December 21, 2015 6:48 pm | Last updated: December 21, 2015 at 6:48 pm
അശ്‌റഫ് സി പുന്നോളിക്ക് ഡോ. അബ്ദുല്‍ ഹമീദ് ഉപഹാരം നല്‍കുന്നു
അശ്‌റഫ് സി പുന്നോളിക്ക് ഡോ. അബ്ദുല്‍ ഹമീദ് ഉപഹാരം നല്‍കുന്നു

ദോഹ: ഇന്ത്യന്‍ എലൈറ്റ് ക്ലബ് (ഐ ഇ സി) മീലാദിനോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ഗഫൂര്‍ എടയാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ ഹാശിം അലി, സകരിയ വള്ളിത്തോട് (പ്രസന്റേഷന്‍), അബ്ദുര്‍റഹ്മാന്‍ പി വി സി, മന്‍സൂര്‍ (പ്രസംഗം), ഹാശിം, സഈദ് ഊരകം, ആശിഖ് (ടേബിള്‍ ടോക്ക്) എന്നിവര്‍ വിജയികളായി. സ്‌പോട്ട് ക്വിസ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിജ്ഞാന മത്സരങ്ങളും നടന്നു.
സംഘടന നടത്തി വന്ന ‘റിസോഴ്‌സ് ഡവലപ്പ്‌മെന്റ് 2015’ പരിപാടിയുടെ സമാപനവും സംഗമത്തില്‍ നടന്നു. അടുത്ത വര്‍ഷത്തെ പരിശീലന പരിപാടിക്ക് ജനുവരി ഒമ്പതിനു തുടക്കമാകും.
ജോലി ആവശ്യാര്‍ത്ഥം സഊദി അറബ്യയിലേക്കു പോകുന്ന സ്ഥാപക ട്രഷററും ചെയര്‍മാനുമായ എന്‍ജി. അശ്‌റഫ് സി പുന്നോളിക്ക് യാത്രയയപ്പ് നല്‍കി.
ഡോ. അബ്ദുല്‍ ഹമീദ് പത്തിയില്‍ ഉപഹാരം സമര്‍പ്പിച്ചു. സുബൈര്‍ നിസാമി പ്രാര്‍ഥന നടത്തി.