ബാഹ്യഭാഗത്ത് വിള്ളല്‍ കണ്ടെത്തി; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Posted on: December 21, 2015 1:35 pm | Last updated: December 21, 2015 at 1:35 pm

339_1_Airbus320ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ വിന്റ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും ലഖ്‌നൗവിലേക്ക് പുറപ്പെട്ട വിമാനമാണ് പുറത്തിറക്കിയത്. 160 യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ എ ഐ 411 വിമാനത്തിലുണ്ടായിരുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം. ഞായറാഴ്ച രാവിലെ 7.15ന് പറന്നുയര്‍ന്ന വിമാനത്തിന്റെ വിന്റ് ഷീല്‍ഡിലെ വിള്ളല്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ വിമാനം 8.20 ഓടുകൂടി സുരക്ഷിതമായി തിരിച്ചിറക്കി. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കൊണ്ടുപോയി.