Connect with us

Wayanad

പി എസ് സി പരീക്ഷകള്‍ മാതൃഭാഷയിലാക്കണം: മലയാള ഐക്യവേദി

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് സംസ്ഥാനത്തെ മുഴുവന്‍ പി എസ് സി പരീക്ഷകളും മലയാളത്തിലാക്കണമെന്നു മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ചെന്നൈ ഹൈക്കോടതിയില്‍ നിലവിലുള്ള ശ്രേഷ്ഠഭാഷാ കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരണമെന്നും രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ സര്‍ക്കാര്‍ ജാഗ്രതപാലിക്കണമെന്നുമുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം, റിപ്പോര്‍ട്ട് അവതരണം, സംഘടന സമ്മേളനം സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടന്നു.
സംസ്ഥാന ഭാരവാഹികള്‍: ഡോ. വി പി മാര്‍ക്കോസ് (പ്രസിഡന്റ്), സുരേഷ് പുത്തന്‍പറമ്പില്‍ (ജന. സെക്രട്ടറി), കെ.കെ. സുബൈര്‍ (കണ്‍വീനര്‍), സി ടി സലാഹുദ്ദീന്‍ (ട്രഷറര്‍), ഡോ. ഹേമ ജോസഫ്, എന്‍.വി. രണ്‍ജിത്ത്, അനില്‍ പവിത്രേശ്വരം (ജോ. സെക്രട്ടറി), ഇ.പി. സോണിയ, പ്രൊഫ. പി സി രാമന്‍കുട്ടി (ജോ. കണ്‍വീനര്‍).
സമാപന സമ്മേളനം ഡോ. കെ എം അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അത്തോളി മലബാര്‍ മെഡിക്കല്‍ കോളജിലെ എം ബി ബി എസ് അവസാന വര്‍ഷ വിദ്യാര്‍ഥിനി രവീന രവീന്ദ്രന് എഴുത്തുകാരന്‍ കെ പി രാമനുണ്ണി അവാര്‍ഡ് സമ്മാനിച്ചു. സോമന്‍ കടലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി പവിത്രന്‍, കെ കെ സുബൈര്‍, സുരേഷ് പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വയനാട് ജില്ലാ പ്രസിഡന്റ് പ്രഫ. പി സി രാമന്‍കുട്ടി സ്വാഗതവും എ സി സജു നന്ദിയും പറഞ്ഞു..

Latest