എസ് എസ് എഫിന് രണ്ട് ജില്ലാ കമ്മിറ്റികള്‍ നിലവില്‍വന്നു

Posted on: December 21, 2015 10:19 am | Last updated: December 21, 2015 at 10:19 am

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ നാല്‍പത്തിമൂന്നാമത് കൗണ്‍സില്‍ മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടന്നു. കൗണ്‍സിലില്‍ മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ് എന്നീ രണ്ടു പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന നേതാക്കളായ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, സി കെ റാശിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, ഡോ. നൂറുദ്ദീന്‍ റാസി സംസാരിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളായി എം ദുല്‍ഫുഖാറലി സഖാഫി (പ്രസിഡന്റ്), ടി അബ്ദുനാസര്‍ ( ജനറല്‍ സെക്രട്ടറി), സയ്യിദ് മുര്‍തള സഖാഫി (ട്രഷറര്‍), ശരീഫ് നിസാമി മഞ്ചേരി, മുഹ്‌യുദ്ദീന്‍ സഖാഫി ചീക്കോട് (വൈസ്പ്രസിഡന്റ്), ശമീര്‍ കെ പി, സിറാജുദ്ദീന്‍ മഞ്ചേരി (ജോ. സെക്രട്ടറി), യൂസുഫ് കെ പി ( ക്യാമ്പസ് സെക്രട്ടറി), ശൂക്കൂര്‍ സഖാഫി (എച്ച് എസ് കണ്‍വീനര്‍), സുഹൈല്‍ സിദ്ദീഖി (പി ആര്‍ കണ്‍വീനര്‍) തിരഞ്ഞെടുത്തു. മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളായി ഫഖ്‌റുദ്ദീന്‍ സഖാഫി (പ്രസിഡന്റ്), സി കെ എം ഫാറൂഖ് (ജനറല്‍ സെക്രട്ടറി), നൗശാദ് സഖാഫി താനൂര്‍ ( ട്രഷറര്‍), ശറഫുദ്ധീന്‍ സഖാഫി വള്ളിക്കുന്ന്, സൈനുദ്ദീന്‍ സഖാഫി വെന്നിയൂര്‍ (വൈസ് പ്രസിഡന്റ്), എം കെ എം സഫ്‌വാന്‍ കോട്ടുമല പികെ അബ്ദുസമദ് (ജോ. സെക്രട്ടറി), കുഞ്ഞീതു വളാഞ്ചേരി ( ക്യാമ്പസ് സെക്രട്ടറി) നാസര്‍ചേലേമ്പ്ര(എച്ച് എസ് കണ്‍വീനര്‍), സൈനുല്‍ ആബിദ് തിരൂര്‍ (പി ആര്‍ കണ്‍വീനര്‍) തിരഞ്ഞെടുത്തു.