Kozhikode
എസ് വൈ എസ് ജില്ലാ ആര്‍ ഒമാരെ നിയമിച്ചു
കോഴിക്കോട്: എസ് വൈ എസ് പുനഃസംഘടനയും കേരള മുസ്‌ലിം ജമാഅത് രൂപവത്കരണവും മൂന്നാം ഘട്ടത്തിലെത്തി. സര്‍ക്കിള്‍ പൂര്‍ത്തിയാക്കി സോണ്‍ സുനഃസംഘടനയും രൂപവത്കരണവും ആരംഭിച്ചു. അടുത്ത മാസം ആറ് മുതല്‍ 17 വരെ നടക്കുന്ന എസ് വൈ എസ് പുനഃസംഘടനക്ക് നേതൃത്വം നല്‍കുന്നതിനായി നീലഗിരി ഉള്‍പ്പെടെയുള്ള 15 ജില്ലകളിലേക്കും സംസ്ഥാന കമ്മിറ്റി റിട്ടേണിംഗ് ഒഫീസര്‍മാരെ നിയമിച്ചു.
തിരുവനന്തപുരം- എന്‍ അലി അബ്ദുല്ല, കൊല്ലം- മുഹമ്മദ് പറവൂര്‍, ആലപ്പുഴ- സി പി സൈതലവി, പത്തനംതിട്ട, കോട്ടയം- ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കി- കോഡൂര്‍ മുസ്തഫ മാസ്റ്റര്‍, എറണാകുളം- കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, തൃശൂര്‍- പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പാലക്കാട്- കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മലപ്പുറം- പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കോഴിക്കോട്- വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വയനാട്- സയ്യിദ് ത്വാഹ സഖാഫി, കണ്ണൂര്‍- മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കാസര്‍കോട്- മജീദ് കക്കാട്, നീലഗിരി- സി മുഹമ്മദ് ഫൈസി. എന്നിവരാണ് ആര്‍ ഒ മാര്‍.