എസ് ജെ എം ദാറുല്‍ മുഅല്ലിം ഭവന പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാകും

Posted on: December 21, 2015 12:12 am | Last updated: December 21, 2015 at 12:12 am

കോഴിക്കോട്: സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 25 മുഅല്ലിംകള്‍ക്ക് ഭവനം നിര്‍മിച്ച് കൊടുക്കുന്ന ‘ദാറുല്‍ മുഅല്ലിം ഭവന പദ്ധതി’ മാര്‍ച്ച് 31നകം പൂര്‍ത്തീകരിച്ച് നല്‍കാന്‍ എസ്‌ജെ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും. സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. വി പി എം വില്ല്യാപള്ളി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, വി വി അബൂബക്കര്‍ സഖാഫി, സി എം യൂസുഫ് സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബെംഗളൂരു, നീലഗിരി, കര്‍ണ്ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അടക്കം വിവിധ ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.