മുറിവുകള്‍ കഴുകാന്‍ സോപ്പ് വെള്ളത്തെക്കാള്‍ നല്ലത് ഉപ്പ് വെള്ളം

Posted on: December 19, 2015 8:17 pm | Last updated: December 19, 2015 at 8:17 pm
SHARE

????????????????????????????????????????????????????????????

മുറിവുകള്‍ കഴുകാന്‍ സോപ്പ് വെള്ളത്തെക്കാള്‍ നല്ലതെന്ന് ഉപ്പ് വെള്ളമെന്ന് പഠനം. കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ മോഹിത് ഭണ്ഡാരിയടക്കമുള്ള സംഘമാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഉപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്ന മുറിവുകള്‍ വേഗം ഉണങ്ങുന്നതായി പഠനത്തില്‍ വ്യക്തമായി. കൂടാതെ ഉപ്പ് വെള്ളം ഉപയോഗിക്കുമ്പോള്‍ മുറിവില്‍ അണുബാധയുണ്ടാകാന്‍ സാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 2400ഓളം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപ്പ് വെള്ളത്തിനൊപ്പം സോപ്പ് വെള്ളം, സാദാ വെള്ളം എന്നിവ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതില്‍ ഏറ്റവും പ്രയോജനകരം ഉപ്പ് വെള്ളമാണെന്ന് വ്യക്തമായതായി പഠനസംഘം അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here