പ്രായപൂര്‍ത്തിയാകാതെ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

Posted on: December 19, 2015 7:03 pm | Last updated: December 19, 2015 at 7:03 pm
SHARE

marriageപേരാമ്പ്ര: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും, ബന്ധുക്കള്‍ക്കുമെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് പരാതി നല്‍കിയത്. മുതുവണ്ണാച്ച സ്വദേശിയായ ഭര്‍ത്താവിനും, കൂത്താളിയിലുള്ള രക്ഷിതാക്കള്‍ക്കുമെതിരെ ശൈശവ വിവാഹ നിരോധന നിയമത്തിലെ 9,10,11 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി അറിയാവുന്ന ബന്ധുക്കള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ കര്‍മ്മത്തിന് അനുമതി നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമാകുന്നപക്ഷം ഇതുമായി ബന്ധപ്പെട്ടവരേക്കൂടി പ്രതി ചേര്‍ക്കുമെന്ന് അഡീഷണല്‍ എസ് ഐ. വേണുഗോപാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here