യുഎസ് വ്യോമാക്രമണം: 20 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടു: 30ലേറെ പേര്‍ക്ക് പരിക്കേറ്റു

Posted on: December 19, 2015 1:09 pm | Last updated: December 19, 2015 at 1:09 pm
SHARE

5674018dc4618898768b459cബാഗ്ദാദ്: ഇറാഖ്-സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് ഐഎസ് ഭീകരരെ ലക്ഷ്യംവച്ച് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടു. 30ല്‍ അധികംപേര്‍ക്ക് പരിക്കേറ്റു. ഇറാക്ക് പാര്‍ലമെന്റ് സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 55-ാം ബ്രിഡ്ജിലാണ് ആക്രമണം നടന്നത്. ഐഎസിന്റെ നിയന്ത്രണത്തില്‍നിന്ന് പ്രദേശം ഇറാഖ് സൈന്യം തിരിച്ചു പിടിച്ചിരുന്നു.

മൂടല്‍മഞ്ഞാണ് അബദ്ധത്തില്‍ ഇറാക്ക് സൈന്യത്തിന്റെ നേര്‍ക്ക് ആക്രമണം നടക്കാന്‍ കാരണമായതെന്നാണ് യുഎസിന്റെ വിശദീകരണം. എന്നാല്‍, ഇത് മുഖവിലയ്ക്ക് എടുക്കാന്‍ ഇറാഖ് തയ്യാറായിട്ടില്ല. സംഭവത്തിനെതിരേ ഇറാഖ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ നാല് പോര്‍വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here