മലപ്പുറം-പരപ്പനങ്ങാടി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം

Posted on: December 19, 2015 11:00 am | Last updated: December 19, 2015 at 11:00 am
SHARE

തിരൂരങ്ങാടി: സ്വകാര്യ ബസുകള്‍ക്ക് സൗകര്യമെന്നോണം മഞ്ചേരി – പരപ്പനങ്ങാടി റൂട്ടില്‍ ഓടികൊണ്ടിരിക്കുന്ന കെ എസ്ആര്‍ ടി സി ബസുകള്‍ നിര്‍ത്തല്‍ ചെയ്തതോടെ ഈ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. വിദ്യാര്‍ഥികളടങ്ങുന്ന യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായി. ആളുകളെ കുത്തി നിറച്ച് എത്തുന്ന ബസില്‍ വിദ്യാര്‍ഥികള്‍ കയറുന്നത് ജീവനക്കാര്‍ കര്‍ശനമായി വിലക്കുന്നത് പലയിടത്തും നാട്ടുകാരും തൊഴിലാളികളും തമ്മില്‍ അടിപിടിയില്‍ കലാശിച്ചു. കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവരും പ്രായം ചെന്നവരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന സമയത്തെങ്കിലും കെ എസ് ആര്‍ ടി സി ബസുകളെ പുന:സ്ഥാപിച്ച് യാത്രാക്ലേശം കുറച്ചെങ്കിലും പരിഹരിക്കണമെന്നാണ് പൊതു ജനം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here