മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയില്‍നിന്നു തട്ടിക്കൊണ്ടുപോയ വനം വകുപ്പ് ജീവനക്കാരെ വിട്ടയച്ചതായി ഡിഎഫ്ഒ അറിയിച്ചു. ഇവര്‍ തിരിച്ചെത്തി. സംഘത്തില്‍ രണ്്ടു സ്ത്രീകളടക്കം 10 പേര്‍ ഉണ്ടായിരുന്നതായും കാട്ടിലേക്ക് കടക്കരുതെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായും തിരിച്ചെത്തിയവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച പോലീസ് തിരിച്ചെത്തിയവരില്‍നിന്നു മൊഴിയെടുത്തു. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയിക്കുന്നത്.
സൈലന്റ് വാലി വനത്തിന്റെ ബഫര്‍സോണിന്റെ ഭാഗമാണ് ടികെ കോളനി. വാച്ചറായ അജയന്‍ എന്നയാളെയും മറ്റു രണ്ടുപേരെയുമാണ് തട്ടിക്കൊണ്ടുപോയത്. ഇവിടുത്തെ പോലീസ് ഔട്ട്‌പോസ്റ്റ് തകര്‍ത്ത നിലയിലാണ്. ചിലഭാഗത്ത് തീയിടുകയും ചെയ്തിട്ടുണ്ട്.