ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഗതാഗത നിയന്ത്രണം

Posted on: December 18, 2015 6:44 pm | Last updated: December 18, 2015 at 6:44 pm
area
ഗതാഗത നിയന്ത്രണം സൂചിപ്പിക്കുന്ന മാപ്പ്‌

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ട്രീറ്റ് ഒന്നില്‍ ശനിയാഴ്ച മുതല്‍ ആറ് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അശ്ഗാല്‍ അറിയിച്ചു. അല്‍ വകാലത് സ്ട്രീറ്റും സ്ട്രീറ്റ് ഒന്നും ബന്ധിപ്പിക്കുന്ന റൗണ്ട്എബൗട്ട് ഒന്ന് മുതല്‍ അല്‍ കസ്സാറത് സ്ട്രീറ്റും സ്ട്രീറ്റ് ഒന്നും ബന്ധിപ്പിക്കുന്ന റൗണ്ട് എബൗട്ട് രണ്ട് വരെയുള്ള സ്ട്രീറ്റ് ഒന്നിലാണ് ഗതാഗത പരിഷ്‌കരണം. റൗണ്ട് എബൗട്ട് രണ്ടിലേക്കുള്ള ദിശയില്‍ ഒരു ലൈനും എതിര്‍ദിശയില്‍ രണ്ട് ലൈനും ഗതാഗതത്തിനായി തുറക്കും. സ്ട്രീറ്റിന്റെ മറുവശത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് പോകാനായി ഒരു ലൈനും തുറക്കും (മാപ്പ് ശ്രദ്ധിക്കുക). റൗണ്ട്എബൗട്ട് ഒന്നില്‍ നിന്ന് റൗണ്ട് എബൗട്ട് രണ്ടിലേക്ക് രണ്ട് യു ടേണുകളും ഏര്‍പ്പെടുത്തും. സ്ട്രീറ്റ് ഒന്നിന്റെ വടക്കുള്ള ലോക്കല്‍ ഏരിയയിലേക്ക് പോകാനും വരാനും റോഡുകള്‍ പ്രവര്‍ത്തിക്കും.