കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്ന് കുമ്മനം

Posted on: December 18, 2015 6:57 pm | Last updated: December 18, 2015 at 6:57 pm

kummanam-rajasekharanതിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്ന് ബിജെപി നിയുക്ത അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായരുന്നു കുമ്മനം. ‘ദേശീയ നേതൃത്വം ഏല്‍പ്പിച്ച ഉത്തരവാദിത്തം ധീരതയോടെ ഏറ്റെടുക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകും-കുമ്മനം പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച സ്ഥാനമേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.