കുറ്റം ജയിച്ചു; നീതി തോറ്റു നിര്‍ഭയയുടെ അമ്മ

Posted on: December 18, 2015 6:13 pm | Last updated: December 18, 2015 at 6:15 pm
SHARE

nirbhaya'S motherന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ വിട്ടയക്കാന്‍ തീരുമാനിച്ചതോടെ കുറ്റം ജയിക്കുകയും നീതി തോല്‍ക്കുകയും ചെയ്‌തെന്ന് കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. നീതി കിട്ടുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും ഞങ്ങള്‍ നിയമപോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

ഹൈക്കോടതി വിധിയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എങ്കിലും നിയമപോരാട്ടം തുടരുമെന്നും നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചു. ഡല്‍ഹിയിലും ഡല്‍ഹിക്ക് പുറത്തും ഓരോ ദിവസവും നിരവധി കുട്ടികളാണ് പീഡനത്തിനിരയാകുന്നത്. അവര്‍ക്ക് ആരാണ് നീതി ലഭ്യമാക്കുകയെന്ന് നിര്‍ഭയയുടെ പിതാവ് ചോദിച്ചു.

ഡല്‍ഹി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാന്‍ ഇന്നാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here