കത്ത് വിവാദം: ചെന്നിത്തല ഡല്‍ഹിയിലേക്ക്

Posted on: December 18, 2015 1:57 pm | Last updated: December 18, 2015 at 1:59 pm

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചെന്ന വിവാദത്തിന് പിന്നാലെ ചെന്നിത്തല ഡല്‍ഹിയിലേക്ക്. തന്റെ നിലപാട് ഹൈക്കമാന്റിനെ നേരിട്ടറിയിക്കാനാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുന്നത്. ഇന്ന് വൈകുന്നേരമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കും. ഇത്തരത്തിലൊരു കത്ത് നല്‍കിയിട്ടില്ലെന്ന് കെപിസിസി നിര്‍വാഹക സമിതിയില്‍ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.