കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

Posted on: December 18, 2015 1:54 pm | Last updated: December 18, 2015 at 3:03 pm

kummanam-rajasekharanതിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വാര്‍ത്താകുറിപ്പിലൂടെ കുമ്മനത്തെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷനായി അദ്ദേഹം ഇന്ന് വൈകുന്നേരം ചുമതലയേല്‍ക്കും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വി മുരളീധരനെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറായും നിയമിച്ചു.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമാണ് കുമ്മനം അധ്യക്ഷനാകുന്നത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്ക് കുമ്മനത്തെ പ്രസിഡന്റാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവാണ് കുമ്മനം രാജശേഖരന്‍. ഒരു കാലത്ത് സംഘപരിവാറിന്റെ കേരളത്തിലെ തീവ്രഹിന്ദുത്വ മുഖമായിരുന്നു കുമ്മനം രാജശേഖരന്‍. 1979ല്‍ വിശ്വ ഹിന്ദു പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റായി തരിഞ്ഞെടുക്കപ്പെട്ട കുമ്മനം 1987 മുതല്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരകനായി.