താരോദയമാകാന്‍ ആകാശ്

Posted on: December 18, 2015 5:38 am | Last updated: December 18, 2015 at 12:39 am

akashdeep-singh-1419542016ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ് ഐ എച്ച്) ഈ വര്‍ഷത്തെ താരോദയത്തിനുള്ള (റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയര്‍) പുരസ്‌കാരത്തിന് ഇന്ത്യയുടെ ആകാശ്ദീപ് സിംഗിന് നാമനിര്‍ദേശം.
ഹോക്കി വേള്‍ഡ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാവാക്കിയതിന് പിന്നില്‍ ആകാശ്ദീപിന്റെ മിന്നും പ്രകടനമായിരുന്നു.
ഇരുപത്തൊന്നുകാരന്റെ സീനിയര്‍ ടീം അരങ്ങേറ്റം 2013ല്‍.
ക്രിസ്റ്റഫര്‍ റുഹ്(ജര്‍മനി), ബ്ലാക് ഗൊവേഴ്‌സ്(ആസ്‌ത്രേലിയ), ഷെയിന്‍ ഓ ഡൊന്‍ഗു (അയര്‍ലാന്‍ഡ്), സുഖി പനേസര്‍ (കാനഡ) എന്നിവരാണ് താരോദയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങള്‍.