Connect with us

Malappuram

കലയും സാഹിത്യവും മാനവികതയെ ശക്തിപ്പെടുത്തുന്നു: മുള്ളൂര്‍ക്കര

Published

|

Last Updated

എടപ്പാള്‍: വിഭാഗീയതകള്‍ വര്‍ധിപ്പിക്കുന്നതിന് വലിയ ശ്രമങ്ങളുണ്ടായിട്ടും മത സമൂഹങ്ങള്‍ക്കിടയില്‍ സഹൃദവും പാരസ്പര്യവും കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ മുഖ്യ കാരണം കലയും സാഹിത്യവുമാണെന്ന് കേരളാ സംസ്സ്ഥാന പിന്നോക്ക വിഭാഗം കമ്മീഷന്‍ മെമ്പര്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി. ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍ പാലക്കാട് സോണ്‍ ആഭിമുഖ്യത്തില്‍ പന്താവൂര്‍ ഇര്‍ശാദില്‍ നടന്ന ആര്‍ട്‌സ് ഫെസ്റ്റില്‍ സമാപന ചടങ്ങില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിന്നു അദ്ധേഹം. വിവിധ വിഭാഗങ്ങളിലായി കലാ പ്രതിഭകള്‍ മാറ്റുരച്ച സോണ്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ യഥാക്രമം സലാഹുദ്ധീന്‍ അയ്യൂബി സ്‌കൂള്‍ പടിഞ്ഞറങ്ങാടി , ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍, എം. ഇ.ടി സ്‌കൂള്‍ കൊപ്പം എന്നീ സ്ഥാപനങ്ങള്‍ കരസ്ഥമാക്കി. സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റായി പി.മുഹ്‌സിന്‍ (ഇര്‍ശാദ്) കെ. ഫാത്തിമ (മൗലാന ഇംഗ്ലീഷ് സ്‌കൂള്‍ മണ്ണാര്‍ക്കാട്)തെരഞ്ഞെടുക്കപ്പെട്ടു
വാരിയത്ത് മുഹമ്മദലിയുടെ ആധ്യക്ഷതയില്‍ ജില്ലാ പാഞ്ചായത്ത് അംഗം അഡ്വ. എം. സി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.ആര്‍ ലിജേഷിനു ഉപഹാരം നല്‍കി. ഹസന്‍ നെല്ലിശ്ശേരി,എ. മുഹമ്മദുണ്ണി ഹാജി, സേണി ജോസ്, മുഹമ്മദ് ശരീഫ് ബുഖാരി, ഇസ്ഹാഖ് , നസീര്‍ സലഫി, കേരള അബൂബക്കര്‍ ഹാജി പ്രസംഗിച്ചു.

Latest