എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു

Posted on: December 17, 2015 6:50 pm | Last updated: December 17, 2015 at 6:50 pm

11തിരുവനന്തപുരം: ക്ഷേമനിധി സെസ് സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിനിമ സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്. സെസ് മൂന്ന് രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

അഞ്ച് രൂപ സെസില്‍ രണ്ട് രൂപ നിര്‍മാതാക്കള്‍ക്കും ഒന്നര രൂപ തീയറ്റര്‍ ഉടമകള്‍ക്കും ഒരു രൂപ ക്ഷേമനിധിയിലേയ്ക്കും പോകും. ശേഷിക്കുന്ന 50 പൈസയില്‍ 25 പൈസ വീതം കെഎസ്എഫ്ഡിസിക്കും ചലച്ചിത്ര അക്കാഡമിക്കും ലഭിക്കും.

സെസില്‍ തങ്ങള്‍ക്കു വിഹിതമില്ലെന്ന കാരണത്താലാണ് എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. സമരം പിന്‍വലിച്ചതോടെ ക്രിസ്മസ് റിലീസുകള്‍ക്കു തിയറ്റര്‍ ലഭിക്കുമെന്ന് ഉറപ്പായി. സമരം ക്രിസ്മസ് റിലീസുകളെ ബാധിക്കുമെന്ന ഭയത്തിലായിരുന്നു സിനിമ മേഖല.