വയനാട്ടില്‍ വാഹനാപകടത്തില്‍ നാല് അയ്യപ്പഭക്തര്‍ മരിച്ചു

Posted on: December 17, 2015 9:44 am | Last updated: December 17, 2015 at 11:32 am

accidenസുല്‍ത്താന്‍ ബത്തേരി: വയനാട് അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് അയ്യപ്പഭക്തര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ കര്‍ണാകയിലെ തുംകൂര്‍ സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

ശബരിമല ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.