Connect with us

National

കൊളീജിയം: കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം: മെമ്മോറാണ്ടം തയ്യാറാക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയിലേക്കുള്‍പ്പെടെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാന വുമായി ബന്ധപ്പെട്ട മെമ്മോറാ ണ്ടം തയ്യാറാക്കാന്‍ സുപ്രീം കോടതി കേന്ദ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ നിയമന നടപടിക്രമങ്ങളടങ്ങുന്ന കൊളീജിയം സംവിധാനം എങ്ങനെ പ്രവ ര്‍ത്തിക്കണമെന്നത് സംബന്ധിച്ച് മെമ്മോറാണ്ടം തയ്യാറാക്കാനാ ണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് വേണം മെമ്മോറാണ്ടത്തിന് അന്തിമരൂപം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. നിലവിലെ കൊളീജിയം സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മെമ്മോറാണ്ടം തയ്യാറാനാക്കാണ് പ്രധാനമായും കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ തയ്യാറാക്കുന്ന മെമോറാണ്ടം പ്രകാരം ചീഫ് ജസ്റ്റിസും നാല് മു തിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന കൊളീജിയമാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുക.
ഇതിനുള്ള നടപടിക്രമങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടം ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചതിന് ശേഷം തയ്യാറാക്കാനാണ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സംവിധാനം തിരുത്തിയെഴുതി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രം കൊണ്ടുവന്ന ജുഡിഷ്യല്‍ കമ്മീഷന്‍ സംവിധാനം നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
അതേസമയം, കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന സുപ്രീം കോടതിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാ ര്‍ നേരത്തെ നിരാകരിച്ചിരുന്നു. കൊളീജിയം പരിഷ്‌കാരത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്നും ഇതേക്കുറിച്ച് സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചാല്‍ മതിയെന്നുമാണ് കേന്ദ്ര നിലാപാട്.
എന്നാല്‍, കൊളീജിയത്തില്‍ നിലവിലുള്ള സംവിധാനം അടിമുടിമാറ്റി സമിതിയില്‍ രാഷ്ട്രീയ നിയമനം ഉള്‍ പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയിരുന്നത്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതെയ ചോദ്യം ചെയ്യുമെന്നും അത് സമീപ ഭാവിയില്‍ ജുഡീഷ്യറി രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ റദ്ദാക്കിയ സുപ്രീം കോടതി കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ കൊളീജിയം സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നവംബര്‍ 13ന് ജനങ്ങളില്‍ നിന്ന് സുപ്രീം കോടതി അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. അന്ന് കോടതി നടപടികള്‍ക്കെതിരെ നിയമമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നെന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ വിവാദത്തിനില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ പ്രസ്താവനകള്‍ അവ സാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമഗ്രമല്ലെങ്കിലും സംവിധാനത്തില്‍ മാറ്റാമാകാമെന്ന് കോടതി സമ്മതിച്ചത്.