Connect with us

Sports

മൂന്ന് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്പിക്‌സ് സ്‌കോളര്‍ഷിപ്പ്

Published

|

Last Updated

ശിവ ഥാപ

ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് സ്‌കോളര്‍ഷിപ്പ്. ശിവ ഥാപ (69 കി.ഗ്രാം), മന്ദീപ് ജാഗ്ര (69കി.ഗ്രാം), സുമിത് സാംഗ്‌വാന്‍ (69കി.ഗ്രാം), ഗൗരവ് ബിദുരി (52 കി.ഗ്രാം) എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റ് വരെ ഓരോ മാസവും ഏകദേശം 54000 രൂപ (800 യു എസ് ഡോളര്‍) സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും. ഒളിമ്പിക്‌സിന് യോഗ്യത നേടിയാല്‍ അയ്യായിരം യു എസ് ഡോളര്‍ കൂടി അധികമായി നല്‍കും.
ഇത് റിയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിലേക്കാണ്. സ്‌കോളര്‍ഷിപ്പിനായി ഇവരുടെ പേര് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് നിര്‍ദേശിച്ചത്.
ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് ശിവ ഥാപ. ജാഗ്ര കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. സാംഗ്‌വാനും ബിദുരിയും എലൈറ്റ്

Latest