Connect with us

Gulf

എയര്‍പോര്‍ട്ടുകളില്‍ അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ നിയമിക്കണം: നവയുഗം

Published

|

Last Updated

ദമ്മാം:കോഴ നല്‍കാന്‍ തയ്യാറല്ലാത്ത പ്രവാസികള്‍ക്ക് നേരെ കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ മലയാളി യാത്രകാരന് നേരെ ഉണ്ടായ അക്രമം. ഇത്തരം അഴിമാതികാരായ ഉദ്യോഗസ്ഥരെ എയര്‍പോര്‍ട്ട് ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നവയുഗം ദമ്മാം മദീനത്തുല്‍ അമ്മാല്‍ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. അന്തര്‍ദ്ദേശീയ വിമാന താവളങ്ങളിലെ അഴിമതി രാജ്യത്തിന്റെ വ്യോമയാന ഗതാഗത മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും ഇരയാകുന്നത് സാധാരണക്കാരായ പ്രവാസികളാകുന്നത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ പുറം ലോകം അറിയുന്നില്ലെന്നും യോഗം വിലയിരുത്തി.
സാജന്‍ കണിയാപുരം അധ്യക്ഷത വഹിച്ചു നവയുഗം ദമ്മാം മേഖലാ പ്രസിഡന്റ് റിയാസ് ഇസമായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവയുഗം വയനവേദി കണ്‍വീനര്‍ ബാസിം ഷാ,സൈഫുദീന്‍,അലി,ശിഹാബുദീന്‍,അന്‍സാര്‍,ഷബീര്‍,ജെയിംസ് എന്നിവര്‍ സംസാരിച്ചു. അരുണ്‍ നൂറനാട് സ്വാഗതവും മുജീബുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Latest