Connect with us

National

പിഎസ്എല്‍വി സി 29 വിക്ഷേപണം വിജയം

Published

|

Last Updated

ഹൈദരാബാദ്: പിഎസ്എല്‍വി സി 29 റോക്കറ്റ് വിക്ഷേപിച്ചു. ആറ് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിയുടെ വിക്ഷേപണം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയമെന്നും ആറ് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. 44 മീറ്റര്‍ ഉയരവുമുള്ള റോക്കറ്റിന് 226 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണുള്ളത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് കൗണ്്ട്ഡൗണ്‍ ആരംഭിച്ചത്. ശ്രീഹരിക്കോട്ടയില്‍നിന്ന് നടക്കുന്ന അന്‍പതാമത്തെ വിക്ഷേപമാണവും പിഎസ്എല്‍വിയുടെ തുടര്‍ച്ചയായ 31-ാം വിക്ഷേപണ വിജയവുമാണ് ഇതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

550 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് 670 കിലോഗ്രാം ഭാരമുള്ള ആറ് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി സി 29 ഭ്രമണപഥത്തില്‍ എത്തിച്ചത്. ബഹിരാകാശ സാങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐഎസ്ആര്‍ഒയുടെ പദ്ധതിയുടെ ഭാഗമായാണ് വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നത്. ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത് ഐഎസ്ആര്‍ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ലിമിറ്റഡാണ്.

Latest