കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏതുസമയവും ഷട്ടറുകള്‍ തുറക്കാമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലാ കലക്ടര്‍ വി രതീശന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെയുണ്ടായ മഴയാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം. 141.6 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഷട്ടറുകള്‍ തുറന്നിരുന്നു. എന്നാല്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു.