വിവാദങ്ങള്‍ പരാമര്‍ശിക്കാതെ കേരള സന്ദര്‍ശനത്തെക്കുറിച്ച് മോദിയുടെ ട്വീറ്റ്

Posted on: December 14, 2015 3:23 pm | Last updated: December 15, 2015 at 10:29 am

PM-MODIന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പസമയത്തിനകം കേരളത്തില്‍ എത്തും. കേരള സന്ദര്‍ശനത്തെക്കുറിച്ച് വിവാദങ്ങള്‍ പരാര്‍ശിക്കാതെ അദ്ദേഹം ട്വീറ്റ് ചെയ്തു. ദൈവത്തിന്റെ സ്വന്തം നാടായ സുന്ദര കേരളത്തിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരളത്തിലെ വിവിധ പരിപാടികളെക്കുറിച്ചും അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐഎന്‍എസ് വിക്രമാദിത്യയിലെ സൈനികരുമായും ഉദ്യോഗസ്ഥരുമായും യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. പാര്‍ശ്വവത്കൃത സമൂഹത്തിന് വേണ്ടി എസ്എന്‍ഡിപി മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവിന് പ്രണാമമര്‍പ്പിക്കും. വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ ശ്രീനാരായണ ഗുരു നല്‍കിയ സംഭാവനകളെ ആര്‍ക്ക്‌ മറക്കാനാകുമെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു.