എസ് വൈ എസ് മീലാദ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഷിറിയയില്‍

Posted on: December 14, 2015 4:54 am | Last updated: December 13, 2015 at 9:54 pm

കാസര്‍കോട്: സ്‌നേഹ റസൂല്‍ (സ്വ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നാളെ തുടക്കമാവും.
നാളെ രാവിലെ ഷിറിയ ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദല്ല മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലമ്പാടി, അബ്ദുറഹീം സഖാഫി ചിപ്പാര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ പ്രസംഗിക്കും.
മീലാദ് ക്യാമ്പയിന്‍ ഭഗമായി യൂണിറ്റ് സര്‍ക്കിള്‍ തലങ്ങളില്‍ മൗലിദ് സദസ്സുകള്‍, പ്രകീര്‍ത്തനങ്ങള്‍, മദ്ഹ് സദസ്സുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. സോണ്‍ തലങ്ങളില്‍ മീലാദ് കോണ്‍ഫറന്‍സ്, റാലി തുടങ്ങിയവ നടക്കും. കാസര്‍കോട്ട് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതു സംബന്ധമായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി ചര്‍ച്ചയില്‍ പങ്കെടുത്തു.