സഊദി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് സ്ത്രീകള്‍ക്ക് വിജയം

Posted on: December 13, 2015 8:23 pm | Last updated: December 18, 2015 at 7:51 pm
SHARE

Saudi Electionറിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ വോട്ട് ചെയ്യുകയും മത്സരിക്കുകയും ചെയ്ത ആദ്യ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് സ്ത്രീകള്‍ വിജയിച്ചു. മദ്രാഖ, ജിദ്ദ, അല്‍ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ വിജയിച്ചത്. സമ്പൂര്‍ണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ല.

സഊദി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 2100 സീറ്റുകളിലേക്ക് മത്സരിച്ച ഏഴായിരം സ്ഥാനാര്‍ഥികളില്‍ 979 പേര്‍ സ്ത്രീകളാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സഊദിയിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍. പതിമൂന്നര ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിച്ചു. ഇവരില്‍ 1,30,000 പേര്‍ സ്ത്രീകളാണ്.