സിറിയയില്‍ ശക്തമായ ബോംബാക്രമണം; 28 മരണം

Posted on: December 13, 2015 8:09 pm | Last updated: December 13, 2015 at 8:09 pm

Syria Boabm blast

ബെയ്‌റൂത്ത്: സിറിയയിലെ വിമത കേന്ദ്രങ്ങളിലുണ്ടായ ശക്തമായ ബോംബാക്രമണങ്ങളില്‍ 28 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഡമസ്‌കസിലെ ഒരു സ്‌കൂളിന് സമീപവും ദൗമ, സഖബ എന്നിവിടങ്ങളിലുമാണ് സിറിയന്‍ സേന ബോംബാക്രമണം നടത്തിയത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും സ്‌കൂള്‍ പ്രിന്‍സിപ്പലും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കെട്ടിടങ്ങളും മറ്റും ബോംബാക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.