ചിത്രകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍

Posted on: December 13, 2015 6:07 pm | Last updated: December 13, 2015 at 6:07 pm

hema upadhyayമുംബൈ: പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായയേയും അഭിഭാഷകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈ കാണ്ഡീവലിയിലെ ഒരു ഓവുചാലില്‍ കാര്‍ബോര്‍ഡ് പെട്ടിയിലാക്കിയ നിലയിലാണ് ഹേമയുടെയും അഭിഭാഷകന്‍ ഹരീഷ് ബാംബാനിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇരുവരെയും കാണാതായത്

2013ല്‍ മുന്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായക്കെതിരേ മുംബൈയിലെ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ഭിത്തിയില്‍ അശ്ലീല ചിത്രങ്ങള്‍ വരച്ചെന്നാരോപിച്ച് ഹേമ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹേമക്കായി കോടതിയില്‍ ഹാജരായിരുന്നത് ഹരീഷ് ബാംബാനിയായിരുന്നു. 1998ലായിരുന്നു ഹേമയുടെയും ചിന്തന്റെയും വിവാഹം. 2010ല്‍ ഇരുവരും വേര്‍പിരിഞ്ഞു.