പ്രതിമ അനാച്ഛാദന ചടങ്ങിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു

Posted on: December 13, 2015 5:48 pm | Last updated: December 13, 2015 at 5:48 pm
SHARE

vs-joy.jpg.image.784.410തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മോദി പ്രസംഗിക്കുന്ന എല്ലാ വേദികളും ചാണകവെള്ളം തെളിച്ച് ശുദ്ധീകരിക്കും. കരിങ്കൊടി കാണിച്ചും വായ് മൂടിക്കെട്ടിയും പ്രതിഷേധിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.

ആര്‍എസ്എസിന്റെ ശിപായിയായി വെള്ളാപ്പള്ളി മാറിയതിന്റെ ഉദാഹരണമാണു മുഖ്യമന്ത്രിക്കു നേരെയുള്ള അവഹേളനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല തെളിയിച്ച് ഇതിനെതിരെ പ്രതിഷേധിക്കും. വെള്ളാപ്പള്ളിക്കും ആര്‍എസ്എസിനും എതിരായ പ്രതിഷേധം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.