ഉമ്മന്‍ചാണ്ടിയുടെ അയോഗ്യത കേന്ദ്രം വ്യക്തമാക്കണം: പിണറായി

Posted on: December 13, 2015 4:16 pm | Last updated: December 14, 2015 at 10:17 am
SHARE

pinarayiകോഴിക്കോട്: ആര്‍ ശങ്കര്‍ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്താനുള്ള എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍. അയിത്തം കല്‍പ്പിച്ച് മുഖ്യമന്ത്രിയെ മാറ്റിനര്‍ത്തുന്ന മോദി തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നത്. മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ആ പരിപാടിയില്‍ മുഖ്യമന്ത്രി തന്നോടൊപ്പം വേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതിനു പിന്നിലുള്ള കാരണം അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും പിണറായി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

വര്‍ഗീയതയ്ക്കും അതിന്റെ കുടിലകതള്‍ക്കും വിനീതവിധേയനായി കീഴടങ്ങിയതിന്റെ കൂലിയാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്നത്. ഉമ്മന്‍ചാണ്ടി കേരളത്തെ അപമാനിക്കുമ്പോള്‍ വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുകയാണ്. വെള്ളാപ്പള്ളിയെ തുറന്നു കാട്ടാനും വെള്ളാപ്പള്ളിയുടെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കുന്ന ആര്‍ എസ് എസിനെ ഒറ്റപ്പെടുത്താനും ശ്രീനാരയണീയര്‍ മുന്നില്‍ നില്‍ക്കണമെന്നും പിണറായി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here