സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കരുണാനിധി

Posted on: December 13, 2015 2:15 pm | Last updated: December 13, 2015 at 10:51 pm

Karunanidhiചെന്നൈ: ഈ മാസം നടക്കുന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു. കനത്ത പ്രളയം ദുരിതംവിതച്ച സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ മാസം 18 മുതല്‍ 23 വരെയാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ നടക്കുന്നത്.

പ്രളയത്തെ തുടര്‍ന്ന് പരീക്ഷയ്ക്ക് തയ്യാറാക്കുന്ന ആയിരത്തോളം പേര്‍ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താനായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് പരിഗണിച്ച് കൂടുതല്‍ സമയം അനുവദിക്കണം. പ്രളയ പ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ ആഘാതം വ്യക്തമായിട്ടുണ്ടാകും. പരീക്ഷ നീട്ടുന്ന കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കുമെന്ന് കരുതുന്നതായും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.