അപകീര്‍ത്തി: ഫാറൂഖിനെതിരെ എഫ് ഐ ആര്‍

Posted on: December 12, 2015 11:58 pm | Last updated: December 12, 2015 at 11:58 pm

farooq abdullahപാറ്റ്‌ന: ഇന്ത്യന്‍ സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്കെതിരെ ബീഹാറില്‍ എഫ് ഐ ആര്‍. പാക് അധീനതയിലുള്ള കാശ്മീര്‍ പാക്കിസ്ഥാനിലും ഇന്ത്യന്‍ അധീനതയിലുള്ള കാശ്മീര്‍ ഇന്ത്യയിലും തുടരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് കേസിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച് ഠാക്കൂര്‍ ചന്ദ്രകുമാര്‍ എന്ന അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഫാറൂഖ് അബ്ദുല്ല തന്റെ പ്രസ്താവനയിലൂടെ ഇന്ത്യന്‍ ഭരണഘടന ലംഘിച്ചുവെന്നും ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ചന്ദ്രകുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. സീതാമാര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ഹരജി പരിഗണിച്ചത്. ഹരജിയില്‍ വാദം കേട്ട ശേഷം, ഫാറൂഖിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡുംരി പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.