Connect with us

National

കൂപ്പുകൈ വിഷയം ഇപ്പോള്‍ പരിഗണിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടി ബിഡിജെഎസിനു കൂപ്പുകൈ ചിഹ്നം നല്‍കുന്നതു സംബന്ധിച്ച തീരുമാനം ഇപ്പോള്‍ ഉണ്ടാകില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുള്ള അപേക്ഷയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ പറയുന്നു.
രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു ശേഷം വരുന്ന ഏതെങ്കിലും തെരഞ്ഞെടുപ്പില്‍, ആകെ സീറ്റിന്റെ അഞ്ചു ശതമാനത്തിലേറെ സീറ്റുകളിലേക്കു പാര്‍ട്ടി മത്സരിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിക്കു പൊതു ചിഹ്നം ആവശ്യപ്പെടാനാകും. ഈ അവസരത്തില്‍ മാത്രമേ കൂപ്പുകൈ ചിഹ്നമായി അനുവദിക്കുന്ന വിഷയം പരിഗണിക്കാനാകൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Latest