ബഷീര്‍ പാര്‍ട്ടിയില്‍ തിരിച്ചുവരാന്‍ ശ്രമിച്ചതായി ആരോപണം

Posted on: December 12, 2015 12:05 pm | Last updated: December 12, 2015 at 12:05 pm

മുക്കം: എം ഐ ഷാനവാസ് എം പി ക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ ശ്രമം തുടങ്ങിയതായി ആരോപണം. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ കാണാന്‍ തിരുവനന്തപുരത്ത് പോയതായും പറയുന്നു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ കണ്ട് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നഭ്യര്‍ഥിക്കാനാണെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ബഷീറിനെ തിരിച്ചെടുത്താല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് ഫാക്‌സ് സന്ദേശമയച്ചതായും വിവരമുണ്ട്.