ശുഹൂദിന്റെ ചികിത്സക്ക് കമ്മിറ്റി രൂപവത്കരിച്ചു

Posted on: December 12, 2015 12:04 pm | Last updated: December 12, 2015 at 12:04 pm

shuhoodകോഴിക്കോട്: രണ്ട് കിഡ്‌നിയും നഷ്ടപ്പെട്ട സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ യുവാവ് ചികിത്സാസഹായം തേടുന്നു. പള്ളിക്കണ്ടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ടി ടി സെയ്തുവിന്റെ മകന്‍ ശുഹൂദിനാണ് (25) ഇരു വൃക്കളും പ്രവര്‍ത്തനരഹിതമായത്. ഡയാലിസിസിന് വിധേയമായികൊണ്ടിരിക്കുന്ന ശുഹൂദ് കുടുംബത്തിന്റെ ഏക ആശ്രയമാണ്. പിതാവ് ഹൃദ്രോഗിയാണ്. കിഡ്‌നി മാറ്റിവെക്കാന്‍ ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപ ചെലവ് വരും. നാട്ടുകാര്‍ ശുഹൂദ് സഹായ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. ചെയര്‍മാന്‍ പി കോയട്ടി, ജനറല്‍ കണ്‍വീനര്‍ എന്‍ വി അബ്ദുര്‍റഹ്മാന്‍, ട്രഷറര്‍ പി എന്‍ ഖാലിദ്. ശുഹൂദ് ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ പള്ളിക്കണ്ടി ബ്രാഞ്ചില്‍ എക്കൗണ്ട് ആരംഭിച്ചു.
#േഎക്കൗണ്ട് നമ്പര്‍ 4329000100553507, ഐ എഫ് എസ് സി നമ്പര്‍ -പി യു എന്‍ ബി 0432900.