Connect with us

Eranakulam

കൊച്ചി നഗരസഭയെ വിമര്‍ശിച്ച് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

Published

|

Last Updated

കൊ്ച്ചി: കൊച്ചി നഗരസഭക്കെതിരെ വിമര്‍ശനവുമായി കലക്ടര്‍ എം.ജി രാജമാണിക്യം. നഗരത്തിലെ മാലിന്യം ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പകരം ടാഗ്ലൈനും ലോഗോയുമാണ് കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സില്‍ ചര്‍ച്ചചെയ്യുന്നതെന്ന് രാജമാണിക്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി…
രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യക്കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍… ഇതിനെല്ലാം പരിഹാരമാകേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍ കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലിന്റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ് ലൈനും … നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്റടിക്കലും….
സ്വീവറേജ് സംസ്‌കരണത്തിനായി കെഎസ്‌യുഡിപി മുഖേന അനുവദിച്ച പദ്ധതി അവതാളത്തില്‍ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച……..
……….. ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഢികള്‍.
നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍…എന്തെങ്കിലും ചര്‍ച്ച നടക്കുമോ .. ഇനിയെങ്കിലും.

---- facebook comment plugin here -----

Latest