അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

Posted on: December 12, 2015 10:20 am | Last updated: December 12, 2015 at 7:58 pm
SHARE

rapeപത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട അടൂരില്‍ നിന്നുളള രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവരെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞാണ് ഒരാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോയതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ മാസം നാല്, അഞ്ച് തീയതികളിലാണ് സംഭവം.
ല്‍