Connect with us

Kasargod

തൊഴില്‍വകുപ്പിന്റെ കോള്‍ സെന്റര്‍ വരുന്നു

Published

|

Last Updated

കാസര്‍കോട്: തൊഴിലും നൈപുണ്യവും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും തൊഴിലാളികളുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കുന്നതിനുമായി കോള്‍ സെന്റര്‍ തുടങ്ങി.
കോള്‍ സെന്റര്‍ സംസ്ഥാന ലേബര്‍ കമ്മീഷണറുടെ കാര്യാലയമായ തൊഴില്‍ ഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ദിവസവും രാവിലെ എട്ടു മുതല്‍ വൈകീട്ട് 8 മണി വരെ പൊതുജനങ്ങള്‍ക്ക് 1800-425-55214, 155214 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിച്ച് തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം തേടാവുന്നതുമാണ്. പരാതികള്‍ കോള്‍ സെന്ററില്‍ സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എസ് എം എസ് മുഖേന കൈമാറുകയും ഉദ്യോഗസ്ഥര്‍ പരാതിക്കാരെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് ഉചിതമായ മറുപടി നല്‍കുകയും ചെയ്യും.
തൊഴിലാളികളുടെ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താനായി തൊഴില്‍ മേഖലയിലെ ജീവനക്കാരുടെ വേതനം ബാങ്ക് മുഖേന ലഭ്യമാക്കി വേതന സുരക്ഷാപദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലിയില്‍ കുറയാത്ത വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികള്‍ക്ക് തങ്ങളുടെ വേജ് സ്ലിപ്പ് ശമ്പളത്തിന് മുമ്പ് തന്നെ ഓണ്‍ലൈനായി എടുക്കുവാനും കഴിയും.

Latest