ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി

Posted on: December 11, 2015 9:14 pm | Last updated: December 11, 2015 at 9:14 pm

ദോഹ: ഖത്വറില്‍ പ്രമുഖ ക്ലബ് ടീമുകള്‍ തമ്മില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. പാരീസ് സെന്റ് ജര്‍മൈനും (പി എസ് ജി) ഖത്വറിലെ ഇന്റര്‍ ക്ലബ്ലും തമ്മില്‍ നടക്കുന്ന മത്സരം കാണുന്നതിനുള്ള ടിക്കറ്റ് വില്‍പ്പനയാണ് ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റുവഴി ആരംഭിച്ചത്.
ഈ മാസം 30ന് വൈകുന്നേരം 7.30ന് അല്‍ സദ്ദ് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒരാള്‍ക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്.