Connect with us

Health

'ജീവിതത്തില്‍ സമയ ക്രമീകരണം വേണം'

Published

|

Last Updated

റാസല്‍ ഖൈമ: വ്യക്തമായ സമയ ക്രമീകരണം ജീവിതത്തില്‍ നടപ്പിലാക്കിയാല്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ വി പി ഗംഗാധരന്‍ പറഞ്ഞു.
“”ഞാനും ഭാര്യയും ഒരേ രീതിയിലുള്ള ജോലി ചെയ്യുന്നതിനാല്‍ ഞങ്ങള്‍ക്ക് പരസ്പരം ജീവിത സാഹചര്യം മനസ്സിലാക്കി മുന്നോട്ടുപോകുവാന്‍ കഴിയുന്നു. ഡോക്ടര്‍മാര്‍ വളരെയേറെ സമയം രോഗികളുമായി ഇടപഴകുമ്പോഴും സംയമനത്തോടെ പെരുമാറാന്‍ കഴിയണം. രോഗികള്‍ വളരെ അകലത്ത് നിന്നും നമ്മളെ കാണാനായി വരുന്നത് ഡോക്ടറോടുള്ള വിശ്വാസം കൊണ്ടാണ്. വളരെയേറെ ക്ഷീണിതനായാല്‍ പോലും അകലെ നിന്ന് വരുന്നവരെ പരിശോധിച്ചതിനു ശേഷമേ ഞാന്‍ വീട്ടില്‍ പോകാറുള്ളു. ഇതൊക്കെയാണെങ്കിലും ഈ അടുത്ത സമയത്ത് റിലീസ് ചെയ്ത സിനിമ പോലും ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ മാത്രമേയുള്ളൂ. എന്നാല്‍ ഈ സമയത്തെ ഏതു വിധേന ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം. ഇതൊക്കെ, സമയ ക്രമീകരണത്തിന്റെ അടിസ്ഥാനമാണെന്നും റാസല്‍ ഖൈമയിലെ ഡോക്ടര്‍ സമൂഹം നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഡോ. ഗംഗാധരന്‍ പറഞ്ഞു. പ്രസിഡന്റ് ഡോ. ഡൊമനിക്, ഡോ. വിപിന്‍ മാത്യു, ട്രഷറര്‍ ഡോ. അനൂപ് ജിന്‍സ്, ഡോ. ബിജി എന്നിവര്‍ ചേര്‍ന്ന് ഡോ. ഗംഗാധരനും ഭാര്യയും ചേര്‍ന്ന് നില്‍ക്കുന്ന എണ്ണച്ചായാ ചിത്രം ഉപഹാരമായി നല്‍കി.
ഡോ. ബേബി മാത്യു, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍, ട്രഷറര്‍ ഡോ. മാത്യു, ഡോ. ജോര്‍ജ് ജേക്കബ് പങ്കെടുത്തു.

 

Latest