Kannur
സമസ്ത സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

കണ്ണൂര്‍: സമസ്ത കണ്ണൂര്‍ ജില്ലാ സ്‌കോളര്‍ഷിപ്പ് ട്രസ്റ്റിന്റെ കീഴില്‍ 40 വര്‍ഷമായി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് വിവിധ ശരീഅത്ത് കോളജുകളില്‍ പഠിക്കുന്ന നൂറില്‍ പരം വിദ്യാര്‍ഥികള്‍ക് നല്‍കി. എം വി അബ്ദുറഹിമാന്‍ മുസ്്‌ലിയാറുടെ അധ്യക്ഷതവഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി മദ്ഹുറസൂല്‍ പഭാഷണം നടത്തി. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.
വി പി എം ഫൈസി വില്യാപ്പള്ളി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അലിക്കുഞ്ഞി ദാരിമി, മുട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, എന്‍ അഷ്‌റഫ് സഖാഫി കടവത്തൂര്‍, പി ടി അഷ്‌റഫ് സഖാഫി, കെ എം അബ്ദുല്ല ക്കുട്ടി ബാഖവി പ്രസംഗിച്ചു.
---- facebook comment plugin here -----